Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donation Boxes

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: പ​ന​ങ്ങാ​ട്, നെ​ട്ടൂ​ർ മേ​ഖ​ല​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ അ​ജ്മ​ൽ (18), ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ർ​സം (18), പ​ള്ളു​രു​ത്തി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 17 വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. നെ​ട്ടൂ​ർ ത​ണ്ട​ശേ​രി കോ​ള​നി​യി​ലെ ശ്രീ​ദേ​വി - സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും സം​ഘം കു​ത്തി​ത്തു​റ​ന്നി​രു​ന്നു.

രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ നെ​ട്ടൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ​ന​ങ്ങാ​ട് പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​ന​ങ്ങാ​ട് എ​സ്എ​ച്ച്ഒ മി​ഥു​ൻ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​എ​സ്. രാ​ജേ​ഷ് , സൈ​ജു ദേ​വ​സ്യ, എം. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up